Friday, 21 February 2014

ശാപമോക്ഷം കാത്ത് സൗജന്യ യൂനിഫോം
ടി.സി.നാരായനണൻ
                     2014 ഫെബ്രുവരി പത്തിലെ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിൽ സൗജന്യ യൂനിഫോമുമായി ബന്ധപ്പെട്ട് മൂന്ന് ഏ .ഇ. ഒ മാരേ സസ്പെണ്ട് ചെയതു എന്നൊരു വാർത്ത വന്നിരുന്നു. ശിക്ഷ പക്ഷേ യൂനിഫോം നൽകാത്തതുകൊണ്ടല്ല,മറിച്ച് വില മുൻകൂറായി നൽകണമെന്ന പ്രധാനാധ്യാപകരുടെ  ആവശ്യങ്ങളുടെ പേരിലാണ്. ഇപ്പോൾ വാലിനുതീപിടിച്ച പോലെ  വിതരണം പൂർത്തിയാക്കാൻ എല്ലാവരും തലങ്ങും വിലങ്ങും ഓടുകയാണ്  ,  . 82 ശതമാനവുമായി കൊല്ലം വിതരണത്തിൽ മുൻപിലെങ്കിൽ കാസറഗോഡും വയനാടും  പത്തു ശതമാനവുമായി ഏറ്റവും പിറകിലാണ്.
                      സൗജന്യ യൂനിഫോം വിതരണം സംബന്ധിച്ച് 2013 ഡിസംബർ മുതൽ നാളിതുവരേയായി അഞ്ച് സർക്കുലറുകൾ സർക്കാർ ഇറക്കുകയുണ്ടായി. [ 05-12-13,13-12-13,19-12-13,7-1-14,12-02-14 എന്നീ തീയ്യതികളിൽ ] ഇവ മൊത്തം അവലോകനം ചെയ്താൽ രണ്ടേ  രണ്ട് കാര്യങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്. എവിടെ നിന്ന് വാങ്ങണം,എപ്രകാരം വാങ്ങണം എന്നി വയിവയാണവ.

ആ നിസാരതീരുമാനമെടുക്കാൻ വൈകിപ്പോയത് ഖേദകരംതന്നെ.
എവിടെ നിന്ന് വാങ്ങണം എന്ന ചോദ്യത്തിന്  സർക്കാർ രണ്ട് മാർഗങ്ങൾ  സർക്കുലറുകളിലൂടെ  നിർദ്ദേശിച്ചു.
സർക്കാർ എംപാനൽ ചെയ്ത എട്ട് കംപനികളിൽ നിന്ന് നേരിട്ട്  വാങ്ങുക എന്നതാണ് ഒന്നാമത്തേത്.തയ്യൽക്കൂലിയടക്കം 400 രൂപാവീതമാണ്  അർഹരായ ഓരോകുട്ടിക്കും സർക്കാർ ചെലവിടുക. കാസറഗോഡ് ജില്ലക്കാർ സമീപിക്കേണ്ടത് രാജസ്ഥാനിലെ സംഗം ലിമിറ്റഡിനെയാണ്.അവരുടെ പരമാവധി വില ഷർട്ടംഗിന് 64.40 രൂപ,സ്യൂട്ടിംഗിന് 107.40 രൂപ,എട്ടിലെ കുട്ടികളുടെ ദുപ്പട്ടയ്ക് 20.30രൂപ എന്നിങ്ങനെയാണ്.പതിനൊന്ന് പാറ്റേണുകളിലൊന്ന് പി.ടി.എ  തിരഞ്ഞെടുത്ത്  ആവശ്യമായ തുണിയുടെ അളവ് സർക്കാർ തന്നെ തയ്യാറാക്കിയ ഓർഡർ ഫോമി ൽ എഴുതി ഏജൻറിനെ ഏ ൽ പ്പി ക്കുകയേ വേണ്ടു.പണം  എസ്..എസ്.എ പ്രധാനാധ്യാപകരുടെ അകൌണ്ടിൽ  ക്രെഡിറ്റ് ചെയ്ത് കഴിഞ്ഞു.ഓർഡർ ചെയ്ത് 45 ദിവസത്തന്നകം തുണി എത്തിയാൽ മൂന്ന് ദിവസത്തന്നകം വില നൽ കണം .സപ്ലൈ ചെയ്ത ഓരോ ബാച്ചിൻറേയും ഭാരതസർക്കാർ ടെക്സ്റ്റൈൽ കമ്മറ്റി ടെസ്റ്റ് റിപ്പോർട്ട്, ഓരോ ബാച്ചിൻറേയും നന്പർ എഴുതിയ ഇൻവോയ്സ് എന്നിവ  കംപനി നൽകും. കേരളത്തിൽ ഇത്തരംലാബള്ളത് കൊച്ചിയിലും കണ്ണൂരുമാണ്.
                      നടപടിക്രമങ്ങളുടെ നൂലാമാലകില്ലാതെ ഗുണമേൻമയുണ്ടെന്ന സർട്ടി ഫിക്കറ്റോടെ   പ്രധാനാധ്യാപക രെ ബാദ്ധ്യതാമുക്തമാക്കി സൗജന്യ യൂനിഫോം കുട്ടികളിലെത്തും ഈ മാർഗത്തിലൂടെ.
പൊതുവിപണിയിൽനിന്ന് വാങ്ങുക എന്നതാണ് രണ്ടാമത്തേത്.
എംപാനൽ ചെയ്ത കംപനിയിൽ നിന്നല്ലാതെ പൊതുവിപണിയിൽ നിന്നും തുണി വാങ്ങുന്നതിനെപ്പറ്റി പലരും ചിന്തിച്ചിരിക്കാം.ഡിസംബർ 12 ന് സർക്കാർ ഇറക്കിയ കത്തിൽ ഇതുസംബന്ധിച്ചും സൂചിപ്പിച്ചിട്ടുണ്ട്.സ്റ്റോർ പർച്ചേസ് റൂളും എം.എച്ച്.ആർ.ഡി മാർ ഗനിർ ദ്ദേശങ്ങളും പാലിച്ച് പൊതുവിപണിയിൽ നിന്നും തുണി വാങ്ങാം.അതിനായി താഴേപ്പറയുന്ന നിർ ദ്ദേശങ്ങളും പാലിച്ചേ മതിയാവൂ.
1.   മൊത്തം വിലയുടെ അഞ്ചു ശതമാനം സെക്യൂരിറ്റിയായി വില്പനക്കാരൻ കെട്ടിവെക്കണം.
2.   മുദ്രക്കടലാസിൽ എഗ്രിമെൻറ് വെക്കണം.
3.   ഭാരതസർക്കാർ ടെക്സ്റ്റൈൽ മന്ത്രാലയത്തിനുകീഴിലെ ടെക്സ്റ്റൈൽകമ്മറ്റിയുടെ ഗുണമേൻമ സർട്ടിഫിക്കറ്റ് വാങ്ങുന്ന ഓരോ ബാച്ച് തുണിക്കും ഉണ്ടായിരിക്കണം.
4.   വാങ്ങുന്ന ഓരോ ബാച്ച് തുണിയുടേയം ബാച്ച്നനംപർ ബില്ലിൽ രേഖപ്പെടുത്തണം
5.   മേൽ പ്പറഞ്ഞ നിരക്കിനേക്കാ ൾ താഴേയായിരിക്കണം വില
6.   ക്വോറം തികഞ്ഞ്പി.ടി.എ കമ്മറ്റി  ചേർന്ന് എന്തുകൊണ്ട് പൊതുവിപണിയിൽനിന്ന്   വാങ്ങുന്നുയെന്ന് വിശദമാക്കിയുള്ള തീരുമാനമെടുത്ത് മേലധികാരിക്ക് ക്ളൈം സർട്ടിഫിക്കറ്റിനൊപ്പം സമർപ്പിക്കണം. ഇക്കാര്യങ്ങ ൾ 12-02-14 ന് വന്ന ഉത്തരവിൽ അടിവരയിടുന്നുമുണ്ട്.
സ്റ്റോർ പർച്ചേസ് റൂള നുസരിച്ച്തന്നെ വാങ്ങാൻ തടസ്സമില്ല. പക്ഷേ ഇതിന് 25000 രൂപയിൽ താഴേയാണെങ്കിൽ മനിമം അഞ്ച് ക്വട്ടേഷൻ വേണം.25000 രൂപയിൽ മേലേയാണെങ്കിൽ ടെ്ണ്ടർ വേണം.പത്രപരസ്യം വേണം.നടപടിക്രമങ്ങൾ അനവധി പാലിക്കണം.

ഇത്രയും നടപടിക്രമങ്ങൾ നിസ്സാരമെന്നമട്ടിൽ ചില എച്ച്.എം ഫാറങ്ങൾ എന്തൊക്കെയോ കാട്ടികൂട്ടുന്നതും,പല സ്വകാര്യ കച്ചവടക്കാരുമായി ചർച്ച നടത്തുന്നതും കണ്ടേക്കാം.കുഴിയിൽ വീഴാതിരുന്നാൽ നന്ന്. പറഞ്ഞ്കേട്ട കാരണങ്ങൾ പലതാണ്. ഈ പണത്തിന് ആവശ്യമായ തുണി ല ഭി ക്കില്ല,പ്രത്യേകിച്ചും തുന്നൽ ക്കൂലിയും ഈ പണത്തിൽ നിന്നും കൊടുക്കേണ്ടതില്ലേ ,പാവാട എല്ലാ കുട്ടികളും ധരിക്കില്ല,പാവാടക്കും സ്യൂട്ടിംഗ് തന്നെ വാങ്ങേണ്ടി വരും,തങ്ങളുടെ യൂണിഫോം കിട്ടുന്നില്ല തുടങ്ങിയ ന്യായവാദങ്ങൾ പലരും ഉയർത്തുന്നു. പക്ഷേ,ഇത്രയും വിലക്ക് ടെക്സ്റ്റൈൽകമ്മറ്റിയുടെ ഗുണമേൻമ സർട്ടിഫിക്കറ്റ് ഉള്ള തുണി . പൊതുവിപണിയിൽനിന്ന് ലഭിക്കില്ല.ആവശ്യമുള്ളിടത്ത് ചുരിദാറും വാങ്ങാം.വിലപിടിച്ച സ്യൂട്ടിംഗ് തന്നെ പാവാടക്കും വാങ്ങേണ്ടതില്ല.64.40 രൂപയുടെ ഷർട്ടിംഗ്  വാങ്ങാം. തങ്ങൾ ഉപയോഗിക്കുന്ന യൂണിഫോം കളറില്ലെങ്കിൽ ആഴ്ചയിലൊരുതവണ മാറ്റാമല്ലോ.ഇക്കാര്യങ്ങൾ പറഞ്ഞ് യൂണിഫോം വാങ്ങാതിരുന്നാൽ നഷ്ടം കുട്ടികൾക്കാണെന്ന കര്യം ആരൊക്കെയോ മറന്നു പോകുന്നു. നഷ്ടം ഈ വർഷം മാത്രമല്ല,വരും  വർഷങ്ങളിലും തുടരുമെന്നതും ഓർക്കണം.അതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. ചുരുക്കത്തിൽ എംപാനൽഡ് ബിഡ്ഡർമാരിൽ നിന്ന് ഒരു ഫോം മാത്രം നൽ കി യൂണിഫോം  വാങ്ങിയാൽ  ആർക്കെന്തു ചേതം. പലരും വാങ്ങാൻ മടിച്ചുനിന്നു.ചിലടത്ത് പി.ടി.എ പ്രസിഡണ്ടടക്കമുള്ളവരുടെ എ.ഇ.ഒ മീറ്റിംഗുകളിൽ പ്രമേയം പാസ്സാക്കി. പക്ഷേ അത് തയ്യൽക്കൂലി പി.ടി.എ കണ്ടെത്തണം എന്ന ഇതുവരെയറങ്ങാത്ത ഉത്തരവിൻറെമറപിടിച്ചായിരുന്നു.രണ്ട് ജോഡിയുടെ തയ്യൽക്കൂലി തന്നെ 250 രൂപാകും.പിന്നെയെങ്ങനെ തുണി വാങ്ങും.ആശയവിനിമയത്തിലെ പോരായ്മയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.പക്ഷേ അസാദ്ധ്യമായത് പാലിക്കാൻ ആര് ഉത്തരവിട്ടാലും നടക്കില്ലല്ലോ.അസാദ്ധ്യമായത് പാലിക്കാൻ ആരും ഇവിടെ ഉത്തരവിട്ടിട്ടുമില്ല. എന്നിട്ടുമേന്തേ ശാപമോക്ഷം കാത്ത് സൗജന്യ യൂനിഫോമിന് ഈഗതിവന്നു.അത് ഉത്തരവുകൾ പഠിക്കാത്തതു കൊണ്ടും,ആശയവിനിമയത്തിലെ പോരായ്മയാണ് ഇതിനുകാരണമെന്ന് നിസംശയം പറയാം.അത് പക്ഷേ കുട്ടികൾ ക്കു ള്ള ആനുകൂല്യം തടയാനുള്ള കാരണമാകുന്നില്ല.
വാൽ ക്കഷണം;

കച്ചവടക്കാരുടെ യോഗം ചേർന്ന് പല എച്ചം ഫോറങ്ങളും പൊതുവിപണിയിൽ നിന്ന് മൊത്തമായി വാങ്ങാൻ തീരുമാനച്ചാലും  പ്രധാനാധ്യാപകരുടെ റിസ്ക് വർദ്ധിക്കും.സൗജന്യ യൂനിഫോംസൗജന്യമായതിനാൽ ഉപഭോക്തൃകോടതിയിൽ കേസിന് വകുപ്പി്ല്ല.പക്ഷേ ഇരുപത് ഗുണങ്ങൾ എല്ലാ ബാച്ചിനും ഇല്ലെങ്കിൽ പ്രശ്നം തന്നെ.

Tuesday, 15 October 2013

മണ്‍ചെരാതിലെ തിരിനാളവും  പ്രോക്കസ്റ്റസിൻറെ 
കട്ടിലും



ടി .സി .നാരായണൻ
                 
    ആളുകളെ കണ്ടാൽ അതിഥികളായി  വീട്ടിലേയ്ക്ക് ക്ഷണിച്ച് സൽക്കരിച്ചിരുത്തുന്ന  ഭീകരരാക്ഷസനായിരുന്നു പ്രൊക്കസ്റ്റസ് .അയാളുടെ വീട്ടിലുണ്ടായിരുന്ന രണ്ടു കട്ടിലുകളിലൊന്നു നീളം കൂടിയതും മറ്റൊന്ന് നീളം കുറഞ്ഞതും.ഭക്ഷണം കഴിച്ചതിനു ശേഷം  അതിഥികളെ  കട്ടിലിൽ കിടക്കാൻ  ക്ഷണിക്കും .നീളം കൂടിയ അതിഥിക്ക് നീളം കുറഞ്ഞ കട്ടിലും  നീളം കുറഞ്ഞ അതിഥിക്ക് നീളം കൂടിയ കട്ടിലും  നൽകും . നീളം കൂടിയ   അതിഥിയുടെ  തലയും കാലും കട്ടിലിൻറെ  അളവനുസരിച്ച് മുറിച്ച്മാറ്റും.നീളം കുറഞ്ഞ    അതിഥിയുടെ  തലയും കാലും കട്ടിലിൻറെ  അളവനുസരിച്ച് വലിച്ചു നീട്ടും . രണ്ടായാലും  അതിഥിയുടെ കഥ കഴിയും എന്ന കാര്യത്തിൽ സംസയമേതുമില്ല  .

                 രാജ്യത്തെ ഏറ്റവും വലിയ ജനസേവകാരായ  ഇൻഷുറൻസ് എജെന്റുമാരിൽ ചിലർ പ്രോക്കസ്ടസിന്റെ പ്രേതം ബാധിച്ചവരാണെന്നു  പറയാൻ തോന്നിയാൽ അതൊരു  കുറ്റമാകില്ല .കാരണം  തോന്നലിനെ  ശിക്ഷിക്കാൻ  ഇന്ത്യൻ പീനൽ  കോഡിൽ വകുപ്പില്ല . പ്രീമിയം അടക്കാൻ കഴിയാത്തവനു വലിയ തുകയുടെ പോളിസി നല്കും .സമ്പന്നൻറെ ഉള്ള പോളിസി മുഴുവൻ  കാലമെത്തുമുംപേ സറണ്ടർ  ചെയ്യിപ്പിച്ച്  പുതിയ പോളിസി എടുപ്പിക്കും .രണ്ടായാലും പോളിസിയുടമക്ക് നഷ്ട്ടം ; ഏജ്ന്റിനു ബിസിനസ്‌ വർദ്ധന ; കോടിപതിപ്പട്ടം .
ഇക്കാലത്ത് പ്രണയം പോലെത്തന്നെ ഇൻഷുറൻസ്എടുപ്പിക്കുന്നതും  പെരും കളളം പറഞ്ഞുള്ള ഫോണ്‍ കോളിലൂടെയാണ് .എങ്ങനെയോ ഫോണ്‍ നമ്പർ ശേഖരിച്ച് ഒരുനാൾ ആർക്കും  ഒരു കാൾ വരും.നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഇപ്രകാരം നമ്പർ ശേഖരിക്കുന്നതും  നിയമവിരുദ്ധം തന്നെ  .-"സർ ,താങ്കൾക്ക് ഞങ്ങളുടെ ഫോണ്‍  നമ്പർ കൊണ്ടസ്റ്റിൽ  ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് സമ്മാനമായി ലഭിച്ചിരിക്കുന്നു " എന്നായിരിക്കും ആദ്യവാചകം . അല്ലെങ്കിൽ  മറ്റെന്തെങ്കിലും സമ്മാനം അടിച്ചതായി അറിയിപ്പ് ലഭിച്ചേക്കാം .ഇന്നേവരേ ഒരു പത്തു നയാപൈസയുടെ ലോട്ടറി ലഭിക്കാത്ത സാധാരണക്കാരൻ ഒരു ലക്ഷം രൂപയുടെത്തന്നെ ഭാഗ്യക്കുറിയടിച്ചപോലെ സന്തോഷിക്കും .വെറുതെ കിട്ടിയാൽ മലയാളി വിഷവും കുടിക്കും എന്നത് വളരെ പഴയ മൊഴിയൊന്നുമല്ല ;പുതുമൊഴിതന്നെ.സരിതയും ടോട്ടൽ ഫോർ യു പിന്നെ നമ്മുടെ ജില്ലയുടെ സ്വന്തം വൈരജാതൻ ചിട്ടിയും ഗ്ലൊബലുമെല്ലാം വളർന്ന്പന്തലിച്ചത് ഈ  പുതുമൊഴിയുടെ പിന്ബലത്തിലാണല്ലോ .
             സാധാരണ പത്രകമ്പനിക്ക് വെറും പതിനഞ്ച് രൂപ നൽകിയാൽ ഇതിലും നല്ല പോളിസി തരും എന്ന വിവരം മസ്തിഷ്കത്തിലേക്ക്‌ എത്താൻ സമയം കുറെയെടുക്കും .ഭാര്യയേയും കൂട്ടി വരണമെന്നായിരിക്കും വിളിച്ചയാളുടെ ഒരേയൊരു നിബന്ധന . വളരെ കൂടുതൽ യാത്ര ചെയ്യേണ്ടി വന്നാലും യാത്രാചെലവ് നാം വഹിക്കും. വഹിക്കണം .അരപ്പണതിന്റെ പൂച്ച മുക്കാൽ പണത്തിന്റെ പലുകുടിച്ചപോലെ ,യാത്രകൂലിനഷ്ടവും സമയനഷ്ടവും മിച്ചം !!.നാം “ലക്കി കപ്പിളാ”ണല്ലോ .കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ പോളിസിയല്ലേ . ഓഫീസിൽ എത്തിയാൽ നമ്മെ ആദരിച്ചിരുത്തും .ഒരു കടലസിൽ പേരും വിലാസവും എഴുതി ഒപ്പിട്ടു വാങ്ങും .ടൈയും കോട്ടുമിട്ട ഒരാൾ നമ്മെ മറ്റൊരു മുറിയിലിരുത്തും . വാഗ്ദാനം ചെയ്ത പോളിസി തരാനല്ല ,പലതരം പോളിസികളെ കുറിച്ച് വാചാലമാകാൻ .....അല്പസമയം കേട്ടാൽ നാം സ്വാഭാവികമായും അസ്വസ്ഥമാകും ,പ്രകോപിതരാകും .പോളിസിയുടെ കാര്യം ഓർമ്മിപ്പിക്കും .അഡവൈസർ -ഇപ്പോൾ എജെന്റ്മാരില്ലല്ലോ -ഉപദേശികളണു കൂടുതൽ .- തൻറെ മൂടുപടം വലിച്ചുകീറി നാം ഒപ്പിട്ടുകൊടുത്ത കടലാസുകഷണം ഒരു മാജിക്ക്‌കാരനെപോലെ  ഉയർത്തികാണിക്കും .ശരിക്കും ഞെട്ടുന്നത് അത് കണ്ടാലല്ല ,മറിച്ച് അയാൾ പറയുന്നത് കേൾക്കുമ്പോഴാണ് . "ഒരുമണിക്കൂർ ഞങ്ങൾ പറയുന്നത് കേട്ട് ഇവിടെ ഇരുന്നുകൊള്ളാമെന്നു നിങ്ങൾ ഒപ്പിട്ടുതന്നിട്ടുണ്ട് " നാണമില്ലാതെ ഇപ്രകാരം പറയുന്നതുകേട്ടപ്പോൾ മൾട്ടികമ്പനിയുടെ അതിബുദ്ധിയലോചിച്ചു നാം അന്തം വിട്ടിരുന്നുപോകും .ഇടപാടുകാരെ തേടിപ്പോയി പോളിസി എടുപ്പിക്കുന്നതിനു പകരം പെരുംകള്ളംപറഞ്ഞു തൻറെ അടുത്തേക്ക് വിളിച്ചുവരുത്തി അന്യായത്തടങ്കലിൽ വെച്ച് പോളിസി എടുപ്പിക്കുന്ന ഈ കച്ചവടകുതന്ത്രം തികഞ്ഞ മനുഷ്യാവകാശലങ്കനമാണെന്ന് ഏതൊരു കൊച്ചുകുഞ്ഞിനുമറിയാം . ഏതായാലും വന്നതല്ലേ ,ഒരുമണിക്കൂർ ഇരുന്നുകൊടുത്താൽ പോളിസി കയ്യിൽ കിട്ടുമല്ലോ എന്നോർത്ത് ആരും ഇരുന്നുകൊടുത്ത്പോകും .ആവശ്യക്കാരൻ വിലപേശില്ലല്ലോ . സുന്ദരമായ വാക്കുകളിലൂടെ ആ മഹാസ്വരുപൻ  രണ്ടു ലക്ഷം രൂപ ഇപ്പോൾ മുളച്ചുപൊന്തിയ മൾട്ടി കമ്പനിയിൽ നിക്ഷേപിച്ചാൽ വെറും പത്ത് വർഷം  കൊണ്ട് നാല്പത്തിയെട്ട് ലക്ഷമാകുന്ന വിസ്മയപണമരത്തിൻറെ വടവൃക്ഷം വരച്ചുതന്നു .ലക്കി കപ്പിൾകപ്പിളായിത്തന്നെ പോകണമെന്ന ശാസനത്തിൻറെ ഗുട്ടൻസ് ......മോഹന സുന്ദര വാഗ്ദാനങ്ങളിളുടെ കയറിയിറങ്ങിയ “കപ്പിൾ” ബോധംകേട്ട് പോയാൽ മാന്യൻ പറയും "രണ്ടുലക്ഷം രൂപയുടെ ചെക്ക് വാങ്ങാൻ നാളെത്തന്നെ വീട്ടിലെക്കുവരാം "

           വാഗ്ദനം ചെയ്ത പോളിസിയെക്കുറിച്ച്‌ വീണ്ടും ഓർമ്മിപ്പിച്ചാൽ ഒരു ഫോമിൽ പേരെഴുതി സീൽ വെച്ച്തരും ;ഒരുമാസത്തിന്നകം യഥാർത്ഥ പോളിസി കൊറിയറിൽ വരുമത്രെ .പിറ്റേദിവസം രണ്ടുലക്ഷം നൽകിയില്ലെങ്കിൽ ഒരിക്കലും അത് വരില്ല എന്ന് അപ്പോൾത്തന്നെ ബോദ്ധ്യമാകും .ലഭിച്ചില്ലെങ്കിലും ഉപഭോക്തൃ കോടതിയിൽ കേസുകൊടുക്കാനും സാധ്യമല്ല .കാരണം അവിടെ കേസ് നിലനിൽക്കണമെങ്കിൽ സാധനമോ സേവനമോ പ്രതിഫലം കൊടുത്ത് വാങ്ങുകയോ പ്രതിഫലം കൊടുക്കാമെന്നു വാഗ്ദാനംചെയ്തു വാങ്ങുകയോ വേണം .ഇതൊക്കെ  അറിയുന്നതുകൊണ്ടുതന്നെയാണ്‌ ഈ കമ്പനികൾ ഇത്തരം തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത് .ഫോണ്‍ വിളി  രേഖ കിട്ടണമെങ്കിൽ സൈബർസെല്ലിൽ പരാതിനൽകണം .[പോസ്റ്റ്‌പയ്ഡ് കണക്ഷനും ലാൻഡ്‌ ഫോണും ആണെങ്കിൽ  സേവന ദാതാവു തന്നെ രേഖ തരും ]. കൂടാതെ ഒരു ഫോമിൽ പേരെഴുതി അവർ  സീൽ വെച്ച്തന്ന കടലാസുമുണ്ടല്ലോ .ഇത്തരം അന്യായവിപണന തന്ത്രങ്ങളിൽ നിന്നും വിട്ടുനില്ക്കാൻ ഉപഭോക്തൃ കോടതിയിൽ കേസുകൊടുക്കാം . ഇത്തരം തട്ടിപ്പുകൾക്കെതിരെ പരാതി നൽകാൻ ന്യൂ ഡൽഹിയിൽ പ്രവർത്തിക്കുന്ന കൊമ്പെറ്റിഷൻ കമ്മിഷനേയും സമീപിക്കം .[മുൻപത്തെ എം .ആർ .ടി .പി കമ്മിഷൻറെ സ്ഥാനത്ത് ഇപ്പോൾ കൊമ്പെറ്റിഷൻ കമ്മിഷനാണ്‌ ]
            നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനരീതികൾ കമ്പനികൾ നിർബാധം തുടരുകയാണ് ഇങ്ങനെയാണോ ഇൻഷുറൻസ് പ്രതിനിധികൾ ഇടപാടുകാരെ സമീപിക്കേണ്ടത്‌ ?.അല്ലേയല്ല .എല്ലിൻകഷണം വെച്ചുനീട്ടി  വാ ...വാ ...എന്ന് പ്രലോഭിപ്പിച്ചു അവരുടെ അറകളിലേക്ക് കൊണ്ടുപോയി പണം കായ്ക്കുന്ന പടുമരം വരച്ചുകാട്ടി ജനങ്ങളെ പറ്റിക്കുന്നത്‌ ഏത് നിയമത്തിന്റെ പിന്ബലത്തിലാണ് ?. ഇതുമനുഷ്യവകാശ ലംഘനമാണെന്നതിനാൽ അത്തരം കമ്മിഷനേയും സമീപിക്കാം .
             ഐ .ആർ .ഡി .എ  ഇൻഷുറൻസ് എജെന്റുമാരുടെ പെരുമാറ്റചട്ടങ്ങൾ  വ്യക്തമായി നിവചിച്ചിട്ടുണ്ട് .ഇൻഷുറൻസ് കമ്പനി നേരിട്ട് നൽകാത്ത ഒരു ആനുകൂല്യം ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു ഇടപാടുകാരെ ആകർഷിച്ചുകൂടാ എന്ന് എഴുതിവെച്ചിട്ടുള്ളതിനാൽ അവര്ക്കും നടപടിയെടുക്കാം .ഒന്നെടുത്താൽ ഒന്ന് ഫ്രി എന്നാ തരത്തിലുള്ള സമ്മാനപരിപാടി ഇക്കാര്യത്തിൽ നിരോധിച്ചവതന്നെയാണ് .    ഇൻഷുറൻസ് കമ്പനികളുടെ കൊള്ളരുതായ്മകൾ എണ്ണിയാലോടുങ്ങാത്തവയാണെന്ന് ദേശിയ ഉപഭോക്തൃകമ്മിഷനിൽ തീർപ്പാകുന്ന കേസുകളുടെ എണ്ണം നോക്കിയാലറിയാം -പകുതിയോളം ഇൻഷുറൻസ് കമ്പനികൾക്കെതിരെയുള്ളതാണ് .

                                           അപ്രതീക്ഷിതആപത്തുകൾവരുമ്പോൾ അതുമുലമുണ്ടാകുന്ന സാമ്പതികനഷ്ടങ്ങൾ കുറയ്കാൻ ഇൻഷുറൻസിൻറെ ഉറപ്പ് ആധുനികസമൂഹത്തിലെഏറ്റവുംപ്രധാനപ്പെട്ടസാമൂഹ്യസുരക്ഷാപദ്ധതിയാണ് .പോളിസിയുടമകൾക്ക് ആശ്വാസമെത്തിക്കേണ്ടി വരുമ്പോൾ സേവനം കുറ്റമറ്റതാകണം .തുക എപ്രകാരംനല്കാതിരിക്കാം എന്ന് തലനാരിഴ കീ റി നിയമവ്യാഖ്യാനം നടത്തിക്കളയും കമ്പനികൾ .ആരോഗ്യ ഇൻഷുറൻസ്   രംഗത്താണ് ദുഷ്പ്രവണതകൾ കൂടിവരുന്നത് .എങ്കിലും ഒരു കാര്യം പറയാതെ വയ്യ ;കഷ്ടപാടുകൾക്ക് അറുതി വരുത്താൻ ഒരു പരിധി വരെ ഇൻഷുറൻസിൻറെ ഉറപ്പ്സഹായകരമാണ് .തൊഴിൽ മാന്യത പുലർത്തുന്ന എജെന്റുമാർ അതുകൊണ്ടുതന്നെ ഏറ്റവും ഉത്തമരായ ജനസേവകരുമാണ്‌ . എൽ .ഐ .സി യുടെ  മണ്‍വിളക്കിലെ തിരിനാളത്തെ അണയാതെകാത്തുസൂക്ഷിക്കാൻ രണ്ടു കൈകൾ ഇരുപുറവുമുണ്ട് . ഐ .ആർ .ഡി .എ  യുടെ പുതിബോണസ്പരിഷ്കരണ പരിപാടികൾ ആ തിരിനാളത്തെയും അണച്ചുകളയാതിരിക്കട്ടെ