Friday, 21 February 2014

ശാപമോക്ഷം കാത്ത് സൗജന്യ യൂനിഫോം
ടി.സി.നാരായനണൻ
                     2014 ഫെബ്രുവരി പത്തിലെ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിൽ സൗജന്യ യൂനിഫോമുമായി ബന്ധപ്പെട്ട് മൂന്ന് ഏ .ഇ. ഒ മാരേ സസ്പെണ്ട് ചെയതു എന്നൊരു വാർത്ത വന്നിരുന്നു. ശിക്ഷ പക്ഷേ യൂനിഫോം നൽകാത്തതുകൊണ്ടല്ല,മറിച്ച് വില മുൻകൂറായി നൽകണമെന്ന പ്രധാനാധ്യാപകരുടെ  ആവശ്യങ്ങളുടെ പേരിലാണ്. ഇപ്പോൾ വാലിനുതീപിടിച്ച പോലെ  വിതരണം പൂർത്തിയാക്കാൻ എല്ലാവരും തലങ്ങും വിലങ്ങും ഓടുകയാണ്  ,  . 82 ശതമാനവുമായി കൊല്ലം വിതരണത്തിൽ മുൻപിലെങ്കിൽ കാസറഗോഡും വയനാടും  പത്തു ശതമാനവുമായി ഏറ്റവും പിറകിലാണ്.
                      സൗജന്യ യൂനിഫോം വിതരണം സംബന്ധിച്ച് 2013 ഡിസംബർ മുതൽ നാളിതുവരേയായി അഞ്ച് സർക്കുലറുകൾ സർക്കാർ ഇറക്കുകയുണ്ടായി. [ 05-12-13,13-12-13,19-12-13,7-1-14,12-02-14 എന്നീ തീയ്യതികളിൽ ] ഇവ മൊത്തം അവലോകനം ചെയ്താൽ രണ്ടേ  രണ്ട് കാര്യങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്. എവിടെ നിന്ന് വാങ്ങണം,എപ്രകാരം വാങ്ങണം എന്നി വയിവയാണവ.

ആ നിസാരതീരുമാനമെടുക്കാൻ വൈകിപ്പോയത് ഖേദകരംതന്നെ.
എവിടെ നിന്ന് വാങ്ങണം എന്ന ചോദ്യത്തിന്  സർക്കാർ രണ്ട് മാർഗങ്ങൾ  സർക്കുലറുകളിലൂടെ  നിർദ്ദേശിച്ചു.
സർക്കാർ എംപാനൽ ചെയ്ത എട്ട് കംപനികളിൽ നിന്ന് നേരിട്ട്  വാങ്ങുക എന്നതാണ് ഒന്നാമത്തേത്.തയ്യൽക്കൂലിയടക്കം 400 രൂപാവീതമാണ്  അർഹരായ ഓരോകുട്ടിക്കും സർക്കാർ ചെലവിടുക. കാസറഗോഡ് ജില്ലക്കാർ സമീപിക്കേണ്ടത് രാജസ്ഥാനിലെ സംഗം ലിമിറ്റഡിനെയാണ്.അവരുടെ പരമാവധി വില ഷർട്ടംഗിന് 64.40 രൂപ,സ്യൂട്ടിംഗിന് 107.40 രൂപ,എട്ടിലെ കുട്ടികളുടെ ദുപ്പട്ടയ്ക് 20.30രൂപ എന്നിങ്ങനെയാണ്.പതിനൊന്ന് പാറ്റേണുകളിലൊന്ന് പി.ടി.എ  തിരഞ്ഞെടുത്ത്  ആവശ്യമായ തുണിയുടെ അളവ് സർക്കാർ തന്നെ തയ്യാറാക്കിയ ഓർഡർ ഫോമി ൽ എഴുതി ഏജൻറിനെ ഏ ൽ പ്പി ക്കുകയേ വേണ്ടു.പണം  എസ്..എസ്.എ പ്രധാനാധ്യാപകരുടെ അകൌണ്ടിൽ  ക്രെഡിറ്റ് ചെയ്ത് കഴിഞ്ഞു.ഓർഡർ ചെയ്ത് 45 ദിവസത്തന്നകം തുണി എത്തിയാൽ മൂന്ന് ദിവസത്തന്നകം വില നൽ കണം .സപ്ലൈ ചെയ്ത ഓരോ ബാച്ചിൻറേയും ഭാരതസർക്കാർ ടെക്സ്റ്റൈൽ കമ്മറ്റി ടെസ്റ്റ് റിപ്പോർട്ട്, ഓരോ ബാച്ചിൻറേയും നന്പർ എഴുതിയ ഇൻവോയ്സ് എന്നിവ  കംപനി നൽകും. കേരളത്തിൽ ഇത്തരംലാബള്ളത് കൊച്ചിയിലും കണ്ണൂരുമാണ്.
                      നടപടിക്രമങ്ങളുടെ നൂലാമാലകില്ലാതെ ഗുണമേൻമയുണ്ടെന്ന സർട്ടി ഫിക്കറ്റോടെ   പ്രധാനാധ്യാപക രെ ബാദ്ധ്യതാമുക്തമാക്കി സൗജന്യ യൂനിഫോം കുട്ടികളിലെത്തും ഈ മാർഗത്തിലൂടെ.
പൊതുവിപണിയിൽനിന്ന് വാങ്ങുക എന്നതാണ് രണ്ടാമത്തേത്.
എംപാനൽ ചെയ്ത കംപനിയിൽ നിന്നല്ലാതെ പൊതുവിപണിയിൽ നിന്നും തുണി വാങ്ങുന്നതിനെപ്പറ്റി പലരും ചിന്തിച്ചിരിക്കാം.ഡിസംബർ 12 ന് സർക്കാർ ഇറക്കിയ കത്തിൽ ഇതുസംബന്ധിച്ചും സൂചിപ്പിച്ചിട്ടുണ്ട്.സ്റ്റോർ പർച്ചേസ് റൂളും എം.എച്ച്.ആർ.ഡി മാർ ഗനിർ ദ്ദേശങ്ങളും പാലിച്ച് പൊതുവിപണിയിൽ നിന്നും തുണി വാങ്ങാം.അതിനായി താഴേപ്പറയുന്ന നിർ ദ്ദേശങ്ങളും പാലിച്ചേ മതിയാവൂ.
1.   മൊത്തം വിലയുടെ അഞ്ചു ശതമാനം സെക്യൂരിറ്റിയായി വില്പനക്കാരൻ കെട്ടിവെക്കണം.
2.   മുദ്രക്കടലാസിൽ എഗ്രിമെൻറ് വെക്കണം.
3.   ഭാരതസർക്കാർ ടെക്സ്റ്റൈൽ മന്ത്രാലയത്തിനുകീഴിലെ ടെക്സ്റ്റൈൽകമ്മറ്റിയുടെ ഗുണമേൻമ സർട്ടിഫിക്കറ്റ് വാങ്ങുന്ന ഓരോ ബാച്ച് തുണിക്കും ഉണ്ടായിരിക്കണം.
4.   വാങ്ങുന്ന ഓരോ ബാച്ച് തുണിയുടേയം ബാച്ച്നനംപർ ബില്ലിൽ രേഖപ്പെടുത്തണം
5.   മേൽ പ്പറഞ്ഞ നിരക്കിനേക്കാ ൾ താഴേയായിരിക്കണം വില
6.   ക്വോറം തികഞ്ഞ്പി.ടി.എ കമ്മറ്റി  ചേർന്ന് എന്തുകൊണ്ട് പൊതുവിപണിയിൽനിന്ന്   വാങ്ങുന്നുയെന്ന് വിശദമാക്കിയുള്ള തീരുമാനമെടുത്ത് മേലധികാരിക്ക് ക്ളൈം സർട്ടിഫിക്കറ്റിനൊപ്പം സമർപ്പിക്കണം. ഇക്കാര്യങ്ങ ൾ 12-02-14 ന് വന്ന ഉത്തരവിൽ അടിവരയിടുന്നുമുണ്ട്.
സ്റ്റോർ പർച്ചേസ് റൂള നുസരിച്ച്തന്നെ വാങ്ങാൻ തടസ്സമില്ല. പക്ഷേ ഇതിന് 25000 രൂപയിൽ താഴേയാണെങ്കിൽ മനിമം അഞ്ച് ക്വട്ടേഷൻ വേണം.25000 രൂപയിൽ മേലേയാണെങ്കിൽ ടെ്ണ്ടർ വേണം.പത്രപരസ്യം വേണം.നടപടിക്രമങ്ങൾ അനവധി പാലിക്കണം.

ഇത്രയും നടപടിക്രമങ്ങൾ നിസ്സാരമെന്നമട്ടിൽ ചില എച്ച്.എം ഫാറങ്ങൾ എന്തൊക്കെയോ കാട്ടികൂട്ടുന്നതും,പല സ്വകാര്യ കച്ചവടക്കാരുമായി ചർച്ച നടത്തുന്നതും കണ്ടേക്കാം.കുഴിയിൽ വീഴാതിരുന്നാൽ നന്ന്. പറഞ്ഞ്കേട്ട കാരണങ്ങൾ പലതാണ്. ഈ പണത്തിന് ആവശ്യമായ തുണി ല ഭി ക്കില്ല,പ്രത്യേകിച്ചും തുന്നൽ ക്കൂലിയും ഈ പണത്തിൽ നിന്നും കൊടുക്കേണ്ടതില്ലേ ,പാവാട എല്ലാ കുട്ടികളും ധരിക്കില്ല,പാവാടക്കും സ്യൂട്ടിംഗ് തന്നെ വാങ്ങേണ്ടി വരും,തങ്ങളുടെ യൂണിഫോം കിട്ടുന്നില്ല തുടങ്ങിയ ന്യായവാദങ്ങൾ പലരും ഉയർത്തുന്നു. പക്ഷേ,ഇത്രയും വിലക്ക് ടെക്സ്റ്റൈൽകമ്മറ്റിയുടെ ഗുണമേൻമ സർട്ടിഫിക്കറ്റ് ഉള്ള തുണി . പൊതുവിപണിയിൽനിന്ന് ലഭിക്കില്ല.ആവശ്യമുള്ളിടത്ത് ചുരിദാറും വാങ്ങാം.വിലപിടിച്ച സ്യൂട്ടിംഗ് തന്നെ പാവാടക്കും വാങ്ങേണ്ടതില്ല.64.40 രൂപയുടെ ഷർട്ടിംഗ്  വാങ്ങാം. തങ്ങൾ ഉപയോഗിക്കുന്ന യൂണിഫോം കളറില്ലെങ്കിൽ ആഴ്ചയിലൊരുതവണ മാറ്റാമല്ലോ.ഇക്കാര്യങ്ങൾ പറഞ്ഞ് യൂണിഫോം വാങ്ങാതിരുന്നാൽ നഷ്ടം കുട്ടികൾക്കാണെന്ന കര്യം ആരൊക്കെയോ മറന്നു പോകുന്നു. നഷ്ടം ഈ വർഷം മാത്രമല്ല,വരും  വർഷങ്ങളിലും തുടരുമെന്നതും ഓർക്കണം.അതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. ചുരുക്കത്തിൽ എംപാനൽഡ് ബിഡ്ഡർമാരിൽ നിന്ന് ഒരു ഫോം മാത്രം നൽ കി യൂണിഫോം  വാങ്ങിയാൽ  ആർക്കെന്തു ചേതം. പലരും വാങ്ങാൻ മടിച്ചുനിന്നു.ചിലടത്ത് പി.ടി.എ പ്രസിഡണ്ടടക്കമുള്ളവരുടെ എ.ഇ.ഒ മീറ്റിംഗുകളിൽ പ്രമേയം പാസ്സാക്കി. പക്ഷേ അത് തയ്യൽക്കൂലി പി.ടി.എ കണ്ടെത്തണം എന്ന ഇതുവരെയറങ്ങാത്ത ഉത്തരവിൻറെമറപിടിച്ചായിരുന്നു.രണ്ട് ജോഡിയുടെ തയ്യൽക്കൂലി തന്നെ 250 രൂപാകും.പിന്നെയെങ്ങനെ തുണി വാങ്ങും.ആശയവിനിമയത്തിലെ പോരായ്മയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.പക്ഷേ അസാദ്ധ്യമായത് പാലിക്കാൻ ആര് ഉത്തരവിട്ടാലും നടക്കില്ലല്ലോ.അസാദ്ധ്യമായത് പാലിക്കാൻ ആരും ഇവിടെ ഉത്തരവിട്ടിട്ടുമില്ല. എന്നിട്ടുമേന്തേ ശാപമോക്ഷം കാത്ത് സൗജന്യ യൂനിഫോമിന് ഈഗതിവന്നു.അത് ഉത്തരവുകൾ പഠിക്കാത്തതു കൊണ്ടും,ആശയവിനിമയത്തിലെ പോരായ്മയാണ് ഇതിനുകാരണമെന്ന് നിസംശയം പറയാം.അത് പക്ഷേ കുട്ടികൾ ക്കു ള്ള ആനുകൂല്യം തടയാനുള്ള കാരണമാകുന്നില്ല.
വാൽ ക്കഷണം;

കച്ചവടക്കാരുടെ യോഗം ചേർന്ന് പല എച്ചം ഫോറങ്ങളും പൊതുവിപണിയിൽ നിന്ന് മൊത്തമായി വാങ്ങാൻ തീരുമാനച്ചാലും  പ്രധാനാധ്യാപകരുടെ റിസ്ക് വർദ്ധിക്കും.സൗജന്യ യൂനിഫോംസൗജന്യമായതിനാൽ ഉപഭോക്തൃകോടതിയിൽ കേസിന് വകുപ്പി്ല്ല.പക്ഷേ ഇരുപത് ഗുണങ്ങൾ എല്ലാ ബാച്ചിനും ഇല്ലെങ്കിൽ പ്രശ്നം തന്നെ.