Wednesday, 16 October 2013
Tuesday, 15 October 2013
മണ്ചെരാതിലെ തിരിനാളവും പ്രോക്കസ്റ്റസിൻറെ
കട്ടിലും
ടി .സി .നാരായണൻ
ആളുകളെ കണ്ടാൽ അതിഥികളായി വീട്ടിലേയ്ക്ക് ക്ഷണിച്ച് സൽക്കരിച്ചിരുത്തുന്ന ഭീകരരാക്ഷസനായിരുന്നു പ്രൊക്കസ്റ്റസ് .അയാളുടെ വീട്ടിലുണ്ടായിരുന്ന
രണ്ടു കട്ടിലുകളിലൊന്നു നീളം കൂടിയതും മറ്റൊന്ന് നീളം കുറഞ്ഞതും.ഭക്ഷണം കഴിച്ചതിനു
ശേഷം അതിഥികളെ കട്ടിലിൽ കിടക്കാൻ ക്ഷണിക്കും .നീളം കൂടിയ അതിഥിക്ക് നീളം കുറഞ്ഞ കട്ടിലും നീളം കുറഞ്ഞ അതിഥിക്ക് നീളം കൂടിയ കട്ടിലും നൽകും . നീളം കൂടിയ അതിഥിയുടെ
തലയും കാലും കട്ടിലിൻറെ അളവനുസരിച്ച്
മുറിച്ച്മാറ്റും.നീളം കുറഞ്ഞ അതിഥിയുടെ തലയും കാലും കട്ടിലിൻറെ അളവനുസരിച്ച് വലിച്ചു നീട്ടും . രണ്ടായാലും അതിഥിയുടെ കഥ കഴിയും എന്ന കാര്യത്തിൽ സംസയമേതുമില്ല .
രാജ്യത്തെ ഏറ്റവും വലിയ ജനസേവകാരായ ഇൻഷുറൻസ് എജെന്റുമാരിൽ ചിലർ പ്രോക്കസ്ടസിന്റെ പ്രേതം
ബാധിച്ചവരാണെന്നു പറയാൻ തോന്നിയാൽ അതൊരു കുറ്റമാകില്ല .കാരണം തോന്നലിനെ
ശിക്ഷിക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പില്ല . പ്രീമിയം അടക്കാൻ കഴിയാത്തവനു
വലിയ തുകയുടെ പോളിസി നല്കും .സമ്പന്നൻറെ ഉള്ള പോളിസി മുഴുവൻ കാലമെത്തുമുംപേ സറണ്ടർ ചെയ്യിപ്പിച്ച്
പുതിയ പോളിസി എടുപ്പിക്കും .രണ്ടായാലും പോളിസിയുടമക്ക് നഷ്ട്ടം ; ഏജ്ന്റിനു
ബിസിനസ് വർദ്ധന ; കോടിപതിപ്പട്ടം .
ഇക്കാലത്ത്
പ്രണയം പോലെത്തന്നെ ഇൻഷുറൻസ്എടുപ്പിക്കുന്നതും പെരും കളളം പറഞ്ഞുള്ള ഫോണ് കോളിലൂടെയാണ് .എങ്ങനെയോ
ഫോണ് നമ്പർ ശേഖരിച്ച് ഒരുനാൾ ആർക്കും ഒരു
കാൾ വരും.നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഇപ്രകാരം നമ്പർ ശേഖരിക്കുന്നതും നിയമവിരുദ്ധം തന്നെ .-"സർ ,താങ്കൾക്ക് ഞങ്ങളുടെ ഫോണ് നമ്പർ കൊണ്ടസ്റ്റിൽ ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് സമ്മാനമായി ലഭിച്ചിരിക്കുന്നു
" എന്നായിരിക്കും ആദ്യവാചകം . അല്ലെങ്കിൽ
മറ്റെന്തെങ്കിലും സമ്മാനം അടിച്ചതായി അറിയിപ്പ്
ലഭിച്ചേക്കാം .ഇന്നേവരേ ഒരു പത്തു നയാപൈസയുടെ ലോട്ടറി ലഭിക്കാത്ത സാധാരണക്കാരൻ ഒരു
ലക്ഷം രൂപയുടെത്തന്നെ ഭാഗ്യക്കുറിയടിച്ചപോലെ സന്തോഷിക്കും .വെറുതെ കിട്ടിയാൽ മലയാളി
വിഷവും കുടിക്കും എന്നത് വളരെ പഴയ മൊഴിയൊന്നുമല്ല ;പുതുമൊഴിതന്നെ.സരിതയും ടോട്ടൽ ഫോർ
യു പിന്നെ നമ്മുടെ ജില്ലയുടെ സ്വന്തം വൈരജാതൻ ചിട്ടിയും ഗ്ലൊബലുമെല്ലാം വളർന്ന്പന്തലിച്ചത്
ഈ പുതുമൊഴിയുടെ പിന്ബലത്തിലാണല്ലോ .
സാധാരണ പത്രകമ്പനിക്ക് വെറും പതിനഞ്ച്
രൂപ നൽകിയാൽ ഇതിലും നല്ല പോളിസി തരും എന്ന വിവരം മസ്തിഷ്കത്തിലേക്ക് എത്താൻ സമയം കുറെയെടുക്കും
.ഭാര്യയേയും കൂട്ടി വരണമെന്നായിരിക്കും വിളിച്ചയാളുടെ ഒരേയൊരു നിബന്ധന . വളരെ കൂടുതൽ
യാത്ര ചെയ്യേണ്ടി വന്നാലും യാത്രാചെലവ് നാം വഹിക്കും. വഹിക്കണം .അരപ്പണതിന്റെ പൂച്ച മുക്കാൽ പണത്തിന്റെ പലുകുടിച്ചപോലെ
,യാത്രകൂലിനഷ്ടവും സമയനഷ്ടവും മിച്ചം !!.നാം “ലക്കി കപ്പിളാ”ണല്ലോ .കിട്ടുന്നത് ഒരു
ലക്ഷം രൂപയുടെ പോളിസിയല്ലേ . ഓഫീസിൽ എത്തിയാൽ നമ്മെ ആദരിച്ചിരുത്തും
.ഒരു കടലസിൽ പേരും വിലാസവും എഴുതി ഒപ്പിട്ടു വാങ്ങും .ടൈയും കോട്ടുമിട്ട ഒരാൾ നമ്മെ
മറ്റൊരു മുറിയിലിരുത്തും . വാഗ്ദാനം ചെയ്ത പോളിസി തരാനല്ല
,പലതരം പോളിസികളെ കുറിച്ച് വാചാലമാകാൻ .....അല്പസമയം കേട്ടാൽ നാം സ്വാഭാവികമായും അസ്വസ്ഥമാകും
,പ്രകോപിതരാകും .പോളിസിയുടെ കാര്യം ഓർമ്മിപ്പിക്കും .അഡവൈസർ -ഇപ്പോൾ എജെന്റ്മാരില്ലല്ലോ
-ഉപദേശികളണു കൂടുതൽ .- തൻറെ മൂടുപടം വലിച്ചുകീറി നാം ഒപ്പിട്ടുകൊടുത്ത കടലാസുകഷണം ഒരു
മാജിക്ക്കാരനെപോലെ ഉയർത്തികാണിക്കും .ശരിക്കും
ഞെട്ടുന്നത് അത് കണ്ടാലല്ല ,മറിച്ച് അയാൾ പറയുന്നത് കേൾക്കുമ്പോഴാണ് . "ഒരുമണിക്കൂർ ഞങ്ങൾ പറയുന്നത് കേട്ട് ഇവിടെ ഇരുന്നുകൊള്ളാമെന്നു
നിങ്ങൾ ഒപ്പിട്ടുതന്നിട്ടുണ്ട് " നാണമില്ലാതെ ഇപ്രകാരം പറയുന്നതുകേട്ടപ്പോൾ മൾട്ടികമ്പനിയുടെ
അതിബുദ്ധിയലോചിച്ചു നാം അന്തം വിട്ടിരുന്നുപോകും .ഇടപാടുകാരെ തേടിപ്പോയി പോളിസി എടുപ്പിക്കുന്നതിനു
പകരം പെരുംകള്ളംപറഞ്ഞു തൻറെ അടുത്തേക്ക് വിളിച്ചുവരുത്തി അന്യായത്തടങ്കലിൽ വെച്ച് പോളിസി
എടുപ്പിക്കുന്ന ഈ കച്ചവടകുതന്ത്രം തികഞ്ഞ മനുഷ്യാവകാശലങ്കനമാണെന്ന് ഏതൊരു കൊച്ചുകുഞ്ഞിനുമറിയാം
. ഏതായാലും വന്നതല്ലേ ,ഒരുമണിക്കൂർ ഇരുന്നുകൊടുത്താൽ
പോളിസി കയ്യിൽ കിട്ടുമല്ലോ എന്നോർത്ത് ആരും ഇരുന്നുകൊടുത്ത്പോകും .ആവശ്യക്കാരൻ വിലപേശില്ലല്ലോ
. സുന്ദരമായ വാക്കുകളിലൂടെ ആ മഹാസ്വരുപൻ രണ്ടു ലക്ഷം രൂപ ഇപ്പോൾ മുളച്ചുപൊന്തിയ മൾട്ടി കമ്പനിയിൽ
നിക്ഷേപിച്ചാൽ വെറും പത്ത് വർഷം കൊണ്ട് നാല്പത്തിയെട്ട്
ലക്ഷമാകുന്ന വിസ്മയപണമരത്തിൻറെ വടവൃക്ഷം വരച്ചുതന്നു .ലക്കി കപ്പിൾകപ്പിളായിത്തന്നെ
പോകണമെന്ന ശാസനത്തിൻറെ ഗുട്ടൻസ് ......മോഹന സുന്ദര വാഗ്ദാനങ്ങളിളുടെ കയറിയിറങ്ങിയ “കപ്പിൾ”
ബോധംകേട്ട് പോയാൽ മാന്യൻ പറയും "രണ്ടുലക്ഷം രൂപയുടെ ചെക്ക് വാങ്ങാൻ നാളെത്തന്നെ
വീട്ടിലെക്കുവരാം "
വാഗ്ദനം ചെയ്ത പോളിസിയെക്കുറിച്ച് വീണ്ടും
ഓർമ്മിപ്പിച്ചാൽ ഒരു ഫോമിൽ പേരെഴുതി സീൽ വെച്ച്തരും ;ഒരുമാസത്തിന്നകം യഥാർത്ഥ പോളിസി കൊറിയറിൽ വരുമത്രെ .പിറ്റേദിവസം
രണ്ടുലക്ഷം നൽകിയില്ലെങ്കിൽ ഒരിക്കലും അത് വരില്ല എന്ന് അപ്പോൾത്തന്നെ ബോദ്ധ്യമാകും
.ലഭിച്ചില്ലെങ്കിലും ഉപഭോക്തൃ കോടതിയിൽ കേസുകൊടുക്കാനും സാധ്യമല്ല .കാരണം അവിടെ കേസ്
നിലനിൽക്കണമെങ്കിൽ സാധനമോ സേവനമോ പ്രതിഫലം കൊടുത്ത് വാങ്ങുകയോ പ്രതിഫലം കൊടുക്കാമെന്നു
വാഗ്ദാനംചെയ്തു വാങ്ങുകയോ വേണം .ഇതൊക്കെ അറിയുന്നതുകൊണ്ടുതന്നെയാണ്
ഈ കമ്പനികൾ ഇത്തരം തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത് .ഫോണ് വിളി രേഖ കിട്ടണമെങ്കിൽ സൈബർസെല്ലിൽ പരാതിനൽകണം .[പോസ്റ്റ്പയ്ഡ്
കണക്ഷനും ലാൻഡ് ഫോണും ആണെങ്കിൽ സേവന ദാതാവു
തന്നെ രേഖ തരും ]. കൂടാതെ ഒരു ഫോമിൽ പേരെഴുതി അവർ
സീൽ വെച്ച്തന്ന കടലാസുമുണ്ടല്ലോ .ഇത്തരം അന്യായവിപണന തന്ത്രങ്ങളിൽ നിന്നും വിട്ടുനില്ക്കാൻ
ഉപഭോക്തൃ കോടതിയിൽ കേസുകൊടുക്കാം . ഇത്തരം
തട്ടിപ്പുകൾക്കെതിരെ പരാതി നൽകാൻ ന്യൂ ഡൽഹിയിൽ പ്രവർത്തിക്കുന്ന കൊമ്പെറ്റിഷൻ കമ്മിഷനേയും
സമീപിക്കം .[മുൻപത്തെ എം .ആർ .ടി .പി കമ്മിഷൻറെ സ്ഥാനത്ത് ഇപ്പോൾ കൊമ്പെറ്റിഷൻ കമ്മിഷനാണ്
]
നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനരീതികൾ
കമ്പനികൾ നിർബാധം തുടരുകയാണ് ഇങ്ങനെയാണോ ഇൻഷുറൻസ് പ്രതിനിധികൾ ഇടപാടുകാരെ സമീപിക്കേണ്ടത്
?.അല്ലേയല്ല .എല്ലിൻകഷണം വെച്ചുനീട്ടി വാ
...വാ ...എന്ന് പ്രലോഭിപ്പിച്ചു അവരുടെ അറകളിലേക്ക് കൊണ്ടുപോയി പണം കായ്ക്കുന്ന പടുമരം
വരച്ചുകാട്ടി ജനങ്ങളെ പറ്റിക്കുന്നത് ഏത് നിയമത്തിന്റെ പിന്ബലത്തിലാണ് ?. ഇതുമനുഷ്യവകാശ
ലംഘനമാണെന്നതിനാൽ അത്തരം കമ്മിഷനേയും സമീപിക്കാം .
ഐ .ആർ .ഡി .എ ഇൻഷുറൻസ് എജെന്റുമാരുടെ പെരുമാറ്റചട്ടങ്ങൾ വ്യക്തമായി നിവചിച്ചിട്ടുണ്ട് .ഇൻഷുറൻസ് കമ്പനി
നേരിട്ട് നൽകാത്ത ഒരു ആനുകൂല്യം ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു ഇടപാടുകാരെ ആകർഷിച്ചുകൂടാ
എന്ന് എഴുതിവെച്ചിട്ടുള്ളതിനാൽ അവര്ക്കും നടപടിയെടുക്കാം .ഒന്നെടുത്താൽ ഒന്ന് ഫ്രി
എന്നാ തരത്തിലുള്ള സമ്മാനപരിപാടി ഇക്കാര്യത്തിൽ നിരോധിച്ചവതന്നെയാണ് . ഇൻഷുറൻസ് കമ്പനികളുടെ കൊള്ളരുതായ്മകൾ
എണ്ണിയാലോടുങ്ങാത്തവയാണെന്ന് ദേശിയ ഉപഭോക്തൃകമ്മിഷനിൽ തീർപ്പാകുന്ന കേസുകളുടെ എണ്ണം
നോക്കിയാലറിയാം -പകുതിയോളം ഇൻഷുറൻസ് കമ്പനികൾക്കെതിരെയുള്ളതാണ് .
അപ്രതീക്ഷിതആപത്തുകൾവരുമ്പോൾ അതുമുലമുണ്ടാകുന്ന സാമ്പതികനഷ്ടങ്ങൾ
കുറയ്കാൻ ഇൻഷുറൻസിൻറെ ഉറപ്പ് ആധുനികസമൂഹത്തിലെഏറ്റവുംപ്രധാനപ്പെട്ടസാമൂഹ്യസുരക്ഷാപദ്ധതിയാണ്
.പോളിസിയുടമകൾക്ക് ആശ്വാസമെത്തിക്കേണ്ടി വരുമ്പോൾ സേവനം കുറ്റമറ്റതാകണം .തുക എപ്രകാരംനല്കാതിരിക്കാം
എന്ന് തലനാരിഴ കീ റി നിയമവ്യാഖ്യാനം നടത്തിക്കളയും കമ്പനികൾ .ആരോഗ്യ ഇൻഷുറൻസ് രംഗത്താണ് ദുഷ്പ്രവണതകൾ കൂടിവരുന്നത് .എങ്കിലും
ഒരു കാര്യം പറയാതെ വയ്യ ;കഷ്ടപാടുകൾക്ക് അറുതി വരുത്താൻ ഒരു പരിധി വരെ ഇൻഷുറൻസിൻറെ
ഉറപ്പ്സഹായകരമാണ് .തൊഴിൽ മാന്യത പുലർത്തുന്ന എജെന്റുമാർ അതുകൊണ്ടുതന്നെ ഏറ്റവും ഉത്തമരായ
ജനസേവകരുമാണ് . എൽ .ഐ .സി യുടെ മണ്വിളക്കിലെ തിരിനാളത്തെ അണയാതെകാത്തുസൂക്ഷിക്കാൻ
രണ്ടു കൈകൾ ഇരുപുറവുമുണ്ട് . ഐ .ആർ .ഡി .എ യുടെ പുതിബോണസ്പരിഷ്കരണ പരിപാടികൾ ആ തിരിനാളത്തെയും
അണച്ചുകളയാതിരിക്കട്ടെ
Subscribe to:
Posts (Atom)